കനയ്യകുമാറും ഉമര്‍ ഖാലിദും രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

Webdunia
വ്യാഴം, 3 മാര്‍ച്ച് 2016 (14:36 IST)
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ കനയ്യ കുമാറും ഉമര്‍ ഖാലിദും ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. സംഭവങ്ങളുടെ തുടക്കത്തില്‍ തന്നെ ഡല്‍ഹി പൊലീസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടിനെതിരെ ഉറച്ചുനിന്നു ഡല്‍ഹിയിലെ ആം ആദ്‌മി സര്‍ക്കാര്‍ മജിസ്ട്രേട് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
 
കനയ്യയും ഉമറും മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ജെ എന്‍ യു കാമ്പസില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യയെയും ഉമര്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കനയ്യ കുമാറിന് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.
 
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഉമര്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നെന്നാണ് പറയുന്നത്. എന്നാല്‍, ഇത് ശരിയല്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട്.