റാണ അയ്യൂബിൻ്റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

തിങ്കള്‍, 27 ജൂണ്‍ 2022 (18:45 IST)
മാധ്യമപ്രവർത്തക റാണ അയ്യൂബിൻ്റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. ഐടി ആക്ട് 2000 പ്രകാരമാണ് ട്വിറ്റർ അക്കൗണ്ട് താത്കാലികമായി തടഞ്ഞുവെച്ചത്. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
ഹലോ ട്വിറ്റർ.. ശരിക്കും എന്താണിത് എന്ന അടിക്കുറിപ്പോടെയാണ് റാണ ട്വിറ്ററിൽ നിന്ന് ലഭിച്ച മെയിൽ പങ്കുവെച്ചിട്ടുള്ളത്. റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച നടപടി ഭീകരമാണെന്നും അടുത്തത് ആരാണെന്ന് നോക്കിയാൽ മതിയെന്നും ടെന്നിസ് താരം മാർട്ടിന നവരതിലോവ പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍