ട്വിറ്റർ ഏറ്റെടുക്കുന്ന നീക്കം മര‌വിപ്പിച്ച് മ‌സ്‌ക്: തീരുമാനം പുനഃപരിശോധിക്കുമെന്ന് അഭ്യൂഹം

തിങ്കള്‍, 16 മെയ് 2022 (20:00 IST)
ലോകത്തെ ഏറ്റവും വലിശ ശതകോടീശ്വരന്മാരിൽ ഒരാളായ ഇലോൺ മസ്‌ക് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ അസാധാരണമായ പ്രഖ്യാപനങ്ങളുടെ പേരിലാണ്. 4400 കോടി ഡോളറിന് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുമെന്ന വാർത്തകൾ വലിയ ചർച്ചകളാണ് ടെക് ലോക‌ത്ത് ഉണ്ടാക്കിയത്. 
 
ഇപ്പോളിതാ ട്വിറ്റർ ഏറ്റെടുക്കുന്ന നടപടികൾ താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററിന്റെ ആകെ ഉപഭോക്താക്കളില്‍ അഞ്ച് ശതമാനം മാത്രമാണ് സ്പാം അക്കൗണ്ടുകളെന്ന കണക്കിനെ പിന്തുണയ്ക്കുന്ന വിവരങ്ങൾ ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് മസ്‌ക് പറയുന്നത്. എന്നാൽ ഈ ട്വീറ്റ് പുറത്തുവിട്ട് രണ്ട് മണിക്കൂറിന് ശേഷം മറ്റൊരു ട്വീറ്റിൽ ഇപ്പോഴും താൻ പ്രതിജ്ഞാബദ്ധമാണെന്ന് മസ്‌ക് പറയുന്നു. എന്നാൽ അങ്ങനെ പറയാനുണ്ടായ കാര്യമെ‌ന്താണെന്ന് മസ്‌ക് വിശദീകരിക്കുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍