തുണി വ്യവസായ മേഖലയിൽ 6000 കോടിരൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ഒരു കോടി തൊഴിവലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിയ്ക്ക്. മൂന്ന് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം നിറവേറ്റാനാണ് പാക്കേജ് ലഷ്യമിടുന്നത്. പദ്ധതിയിലൂടെ 1100 കോടി ഡോളറിന്റെ നിക്ഷേപം, 3000 കോടി ഡോളറിന്റെ കയറ്റുമതി എന്നിവയാണ് ലക്ഷ്യം.
ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും നികുതി ഇളവും തൊഴിൽ നിയമങ്ങളിൽ ഇളവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ചൈനയിൽ വേതന വർധന കാരണം വസ്ത്ര നിർമാണ രംഗത്തു മാന്ദ്യമുണ്ടായതു മുതലെടുത്ത് ഇന്ത്യയിൽ വസ്ത്ര നിർമാണം പ്രോൽസാഹിപ്പിക്കാനാണ് പദ്ധതി.
വസ്ത്ര നിർമാണ വ്യവസായത്തിൽ പുതുതായി നിയമിക്കുന്ന ജീവനക്കാർക്ക് ആദ്യത്തെ മൂന്നു വർഷം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (ഇപിഎഫ്) തൊഴിലുടമയുടെ വിഹിതം പൂർണമായും സർക്കാർ വഹിക്കും. പ്രതിമാസ വേതനം 15,000 രൂപയിൽ താഴെയുള്ള തൊഴിലാളികളുടെ ഇപിഎഫ് പദ്ധതിയിലാണ് ആനുകൂല്യം. തൊഴിലാളിയുടെ ഇപിഎഫ് വിഹിതം നിർബന്ധിതമാകില്ല.