ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. മണിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിരിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ വിദ്യാര്‍ത്ഥിയുടെ മരണവാര്‍ത്ത എത്തിയിരിക്കുന്നത്.
മണിപ്പൂര്‍ സ്വദേശിയായ ജെ ആര് ഫിലമോന് ചിരു എന്ന വിദ്യാര്‍ത്ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രഹ്പുത്ര ഹോസ്റ്റല്‍ മുറിയിലാണ് ഈ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ യുവാവിനെ കാണാനില്ലായിരുന്നു. മരണകാരണം വ്യക്തമല്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒന്നാംവര്‍ഷ ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ ജെ എന്‍ യുവില്‍ കാണാതായിട്ട് ഒരാഴ്ചയായിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല.