ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ല്യൂട്ടന്‍സിലെ വസതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം എത്തിയാണ് കനയ്യ കുമാര്‍ രാഹുലിനെ കണ്ടത്.
അതേസമയം, കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്ന് വ്യക്തമല്ല. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച കനയ്യ കുമാര്‍ ജാമ്യത്തിലാണ് ഇപ്പോള്‍ ഉള്ളത്. ജാമ്യത്തിലിറങ്ങി ജെ എന്‍ യുവില്‍ എത്തിയതിനു ശേഷം കനയ്യ നടത്തിയ പ്രസംഗം പ്രധാനമന്ത്രിക്കും ആര്‍ എസ് എസിനും എതിരെയായിരുന്നു.
നേരത്തെ, കനയ്യ ജയിലിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് ജെ എന്‍ യുവില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു.
നിലവില്‍ സി പി ഐയുടെ വിദ്യാര്‍ത്ഥിസംഘടനയായ എ ഐ എസ് എഫിന്റെ നേതാവാണ് കനയ്യ കുമാര്‍. അതുകൊണ്ടു തന്നെ രാഷ്‌ട്രീയനിരീക്ഷകര്‍ കനയ്യയുടെയും രാഹുലിന്റെയും കൂടിക്കാഴ്ചയെ കൌതുകത്തോടെയാണ് നോക്കിക്കാണുന്നത്.