ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: പിന്തുണയുമായി ലോകത്തെ 400 സര്‍വകലാശാലകള്‍

Webdunia
ചൊവ്വ, 16 ഫെബ്രുവരി 2016 (19:22 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ജെ എന്‍ യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി ലോകത്തെ 400 സര്‍വകലാശാലകള്‍ രംഗത്തെത്തി. കൊളമ്പിയ, യലേ, ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ് തുടങ്ങിയ യൂണിവേഴ്‌സിറ്റിളാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
 
ലോകത്തെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികളിലെ 455 ഓളം വരുന്ന അക്കാദമി അംഗങ്ങള്‍ ഒപ്പിട്ട പ്രസ്ഥാവനയും ഇറക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യം നല്‍കണമെന്നും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അമിതമായി ഇടപെടുന്നത് ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ പീഠിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും സംയുക്ത പ്രസ്താവനയില്‍ ഇവര്‍ പറയുന്നു.