ഇന്ത്യയില്‍ ചെഗുവരെ ഉദയം ചെയ്‌തെന്ന് പ്രമുഖര്‍; മോദിക്ക് ഇനി ഉറക്കമില്ലെന്ന് നേതാക്കള്‍, കനയ്യയുടെ തീപ്പൊരി പ്രസംഗത്തില്‍ ബിജെപി അജണ്ടകള്‍ ആടിയുലഞ്ഞു
ശനി, 5 മാര്‍ച്ച് 2016 (05:17 IST)
ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയിൽ ജീവിക്കാൻ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് കനയ്യ കുമാർ വിളിച്ചുപറഞ്ഞതോടെ ഇന്ത്യയില്‍ പുതിയൊരു നേതാവാണ് ഉദയം ചെയ്‌തിരിക്കുന്നതെന്ന് മാധ്യമങ്ങള്‍. ജവാഹർലാൽ നെഹ്‌റു സർവകലാശാലയില്‍ (ജെഎൻയു) തിരിച്ചെത്തിയ കനയ്യ നടത്തിയ പ്രസംഗം ദേശീയ മാധ്യമങ്ങളെല്ലാം തത്സമയം ചെയ്തതോടെ, പ്രസംഗത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രമുഖരാണ് രംഗത്തെത്തിയത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും #KanhaiyaKumar എന്ന ഹാഷ്ടാഗ് ഏറ്റവും ട്രന്‍ഡിംഗായ ആദ്യ രണ്ട് ടാഗുകളിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
കനയ്യയെ അഭിവാദ്യം ചെയ്തുകൊണ്ട്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സീതാറാം യെച്ചൂരിയും രംഗത്തെത്തി. മുന്‍ വിദേശ സെക്രട്ടറിയും അംബാസിഡറുമായ നിരുപമാ റാവുവും അഭിനന്ദനവുമായി രംഗത്തെത്തിയവരിലുണ്ട്. ഇന്ത്യന്‍ യുവത്വം കനയ്യയെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പ്രമുഖ ഏഴുത്തുകാരി ഗായത്രി ജയരാമന്‍ പറഞ്ഞു.
കനയ്യയുടെ പ്രസംഗം നരേന്ദ്ര മോദിയുടെ ഉറക്കം കെടുത്തുമെന്നാണ് വിനോദ് മേത്തയുള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്
പ്രസംഗം നേതാക്കളെ സൃഷ്ടിക്കുന്ന ഇന്ത്യയില്‍, പുതിയൊരു നേതാവിന്റെ ജനനമാണ് ജെഎന്‍യുവില്‍ കണ്ടെതെന്നായിരുന്നു, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി രംഗത്തെത്തി. നിരവധി പ്രമുഖരാണ് കനയ്യയെന്ന നേതാവ് ഉയര്‍ന്നുവന്നുവെന്ന ട്വീറ്റുകളുമായി രംഗത്തെത്തിയത്.
കനയ്യയെ ഇന്ത്യന്‍ ചെഗുവേരയെന്നാണ് പലരും വിശേഷിപ്പിച്ചത്. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളുമുള്‍പ്പെടെ എല്ലാവരും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു.
പാര്‍ലമെന്റില്‍ മോദി നടത്തിയ ആവേശകരമായ പ്രസംഗത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കനയ്യ കാഴ്ചവെച്ചതെന്നും ട്വീറ്റുകളുണ്ട്.
പ്രമുഖ ബോളിവുഡ് സിനിമാതാരം കമാല്‍ ആര്‍ ഖാന്‍ മികച്ച പ്രസംഗം നടത്തിയതിന് കനയ്യയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തന്റെ ഡല്‍ഹിയിലെ ഓഫീസിലെത്തി കനയ്യയ്ക്ക് തുക കൈപ്പറ്റാമെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു.
കനയ്യ കുമാറിന് നൽകിയ സ്വീകരണത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. 50 മിനുട്ടോളമാണ് കനയ്യ കാമ്പസില്‍ പ്രസംഗിച്ചത്. കനയ്യയുടെ ഓരോ വാക്കുകളെയും നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും സ്വാഗതം ചെയ്തത്. കഴിഞ്ഞദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത കനയ്യക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആറു മാസത്തെ ജാമ്യത്തിലാണ് തിഹാർ ജയിലിൽ നിന്ന് കനയ്യയെ മോചിപ്പിച്ചത്.