കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; പോലീസുകാരനുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (07:40 IST)
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോസ്ഥനടക്കം 200 ലധികം പേര്‍ക്കു പരിക്കേറ്റു. ജമ്മു സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധാനാഞ്ജ പിന്‍വലിച്ചിട്ടില്ല. അമര്‍നാഥ് യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 
വാനിയുെട മരണം കൂടുതല്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചേക്കുമോ എന്ന ഭയം സുരക്ഷാ ഏജന്‍സികള്‍ക്കുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 40,000ത്തോളം പേരാണ് വാനിയുടെ കബറടക്കത്തിനെത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ നിയമന്ത്രണ വിധേയമാക്കുന്നതിനായി 20 അഡീഷണല്‍ പാരാമിലിട്ടറി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രീനഗറില്‍ 85 കിലോമീറ്റര്‍ അകലെ ബുംദൂര ഗ്രാമത്തില്‍ വാനി അടക്കം മൂന്നു തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചു കൊന്നത്. ഒളിത്താവളം വളഞ്ഞ സേനയ്ക്കു നേരെ തീവ്രവാദികള്‍ വെടിവെച്ചതുകൊണ്ടാണു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറെ കൊന്നതെന്ന് എഡിജി എസ്എം സഹായ് പറഞ്ഞു. 
 
Next Article