വ്യാജ സര്‍ട്ടിഫിക്കറ്റ്: നിയമമന്ത്രി ജിതേന്ദര്‍ തോമര്‍ രാജിവെച്ചു

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (09:11 IST)
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ രാജിവെച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം രാജിവെച്ചത്. നിയമമന്ത്രിയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ തോമറിനെ സാകേത് കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
 
വ്യാജ ബിഎസ്സി,​ എൽഎൽബി ബിരുദങ്ങൾ സമ്പാദിച്ച കേസിലാണ് ജിതേന്ദ്ര സിംഗ് തോമറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പരാതിപരിഹാര പരിപാടിയില്‍ പങ്കെടുക്കവെയാണ് നാല്‍പതംഗ പൊലീസ് സംഘം മന്ത്രിയെ പിടികൂടി ഹൗസ്ഖാസ് സ്റ്റേഷനിലത്തെിച്ചത്. പിന്നീട് വസന്ത് വിഹാര്‍ സ്റ്റേഷനിലേക്ക് മാറ്റി. 
 
പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിയെ അറസ്റ്റ്ചെയ്തതെന്നും അടിയന്തരാവസ്ഥക്ക് സമാന അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍, വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം ഇടപെട്ടിട്ടില്ളെന്നും കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ളെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.