ജിയോ ഉപഭോക്‍താക്കള്‍ അവര്‍ക്ക് ലഭിച്ച ഈ നേട്ടം അറിയുന്നില്ല; പിന്നിലായത് വമ്പന്‍‌മാര്‍

Webdunia
ബുധന്‍, 11 ജനുവരി 2017 (13:24 IST)
ഓഫറുകളുടെ പെരുമഴയുമായെത്തിയ റിലയൻസ്​ ജിയോ രാജ്യത്തെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ് വർക്ക്. ട്രായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത്​ ​വോഡഫോണും മൂന്നാം സ്ഥാനത്ത് ഐഡിയയുമാണ്. ജിയോയെ പിന്നിലാക്കാന്‍ പുതിയ ഓഫറുകള്‍ പുറത്തിറക്കിയ എയര്‍‌ടെല്‍ നാലാം സ്ഥാനത്താണ്.

ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം 18.6 mbps ആണ്​ ജിയോയുടെ പരമാധി ഡൗൺലോഡിംഗ് വേഗത്. അതേസമയം, മറ്റ് നെറ്റ്‌വര്‍ക്ക് ഭീമന്‍‌മാരുമായി നിലനില്‍പ്പിനായി പൊരുതുന്ന ബിഎസ്എല്‍ എയര്‍‌ടെല്ലിനും പിന്നിലാണ്. ഏറ്റവും പിന്നിലുള്ളത് എയർസെലാണ്.

6.7mbps ആണ്​ വോഡഫോണി​ന്റെ പരമാവധി ഇന്റര്‍നെറ്റ് ഡൗൺലോഡിംഗ്​ വേഗത. ഐഡിയയുടെ പരമാവധി ​വേഗത ​5.03mbps ആണ്​. എയർടെൽ 4,68 mbps,  ബിഎസ്​എൻഎൽ 3.42 mbps, എയർസെൽ 3mbps - എന്നതാണ്​ മറ്റ്​ പ്രധാന നെറ്റവർക്കുകളുടെ ഡൗൺലോഡിംഗ്​ വേഗത.
Next Article