ജാര്‍ഖണ്ഡില്‍ അവിഹിതം ആരോപിച്ച് യുവതി-യുവാക്കളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 60പേര്‍ക്കെതിരെ കേസ്. ദുംക ജില്ലയിലാണ് സംഭവം നടന്നത്. മുഫാസില്‍ പൊലീസാണ് കേസെടുത്തത്.
വിവാഹിതയായ സ്ത്രീയെകാണാന്‍ ചൊവ്വാഴ്ച യുവാവ് വീട്ടിലെത്തിയപ്പോഴാണ് ഗ്രാമവാസികള്‍ പിടികൂടിയത്. ഇരുവരേയും ഒരുകിലോമീറ്ററോളം വസ്ത്രം ഇല്ലാതെ നടത്തിച്ചു.