പാർട്ടിവിരുദ്ധ പ്രവർത്തനം: പ്രശാന്ത് കിഷോറിനെ ജെഡിയുവിൽ നിന്നും പുറത്താക്കി, നിതീഷിനെ ദൈവം രക്ഷിക്കട്ടെയെന്ന് പ്രശാന്ത്

അഭിറാം മനോഹർ

ബുധന്‍, 29 ജനുവരി 2020 (18:30 IST)
രാഷ്ട്രീയ തന്ത്രജ്ഞനും ജെഡിയു ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോർ, ജനറൽ സെക്രട്ടറി പവൻ വർമ എന്നിവരെ ജെഡിയുവിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ രണ്ടുപേരും നടത്തിയതിനാണ് നടപടി. പാർട്ടി അച്ചടക്കം പാലിക്കാൻ രണ്ടുപേരം ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരുടെയും സമീപകാല പെരുമാറ്റത്തിലൂടെ വ്യക്തമായതിനു പിന്നാലെയാണ് പുറത്താക്കാൻ തീരുമാനിച്ചതെന്ന് ജെഡിയു വിശദീകരിച്ചു.
 
പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ റജിസ്റ്റർ എന്നിവയുടെ കാര്യത്തിൽ പ്രശാന്ത് കിഷോർ നിതീഷ് കുമാറിനെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് നിതീഷ് കുമാറും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം വഷളായത്.ഡൽഹിയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നു ജെഡിയു പ്രഖ്യാപിച്ചതോടെയാണ് പവൻ വർമ നിതീഷിനെതിരെ തിരിഞ്ഞത്.
 

Thank you @NitishKumar. My best wishes to you to retain the chair of Chief Minister of Bihar. God bless you.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍