മരിച്ചിട്ടും വിവാദങ്ങള്‍ തീരുന്നില്ല; ജയലളിതയെ കുറ്റവാളിയായി പ്രഖ്യാപിക്കില്ലെന്ന് സുപ്രീംകോടതി
അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവാളിയായി പ്രഖ്യാപിക്കില്ലെന്ന് സുപ്രീംകോടതി. കർണാടക സർക്കാർ സമർപ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
കുറ്റക്കാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധിച്ച പിഴതുകയായ 100 കോടി രൂപ ലഭിക്കാൻ ഇടയില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധിപുറപ്പെടുവിക്കുന്നതിന് മുമ്പ് ജയലളിത മരിച്ചതിനാല്‍ അവരെ ഒഴിവാക്കിയാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.