അമ്മയ്‌ക്ക് വിട; വിലാപയാത്ര ആരംഭിച്ചു - സംസ്‌കാരം ഉടന്‍

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2016 (16:24 IST)
തമിഴകത്തിന്റെ സ്വന്തം അമ്മ ജെ ജയലളിതയുടെ മൃതദേഹം വിലാപയാത്രയായി ചെന്നൈ മറീന ബീച്ചിലേക്ക് കൊണ്ടു പോകുന്നു. അലങ്കരിച്ച വാഹനത്തിലാണ് ജയയുടെ മൃതദേഹം സംസ്‌കാര ചടങ്ങിനായി കൊണ്ടു പോകുന്നത്.  പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലുള്ള രാജാജി ഹാളിലെയും മറീനയിലേക്കുമുള്ള റോഡിന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു കഴിഞ്ഞു.

മറീന ബീച്ചിലെ എംജിആറിന്റെയും അണ്ണാ ദുരൈയുടെയും സ്‌മാരകത്തോട് ചേർന്നാകും ജയയുടെ മൃതദേഹവും സംസ്‌കരിക്കുക. 4.20 ഓടെയാണ് വിലാപയാത്ര രാജാജി ഹാളില്‍ നിന്ന് ആരംഭിച്ചത്. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലുള്ള രാജാജി ഹാളിലെയും മറീനയിലേക്കുമുള്ള റോഡിന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു.

സംസ്‌കാര കര്‍മ്മങ്ങള്‍ നടക്കുന്ന അണ്ണാ സ്‌ക്വയര്‍‌വരെ മൃതദേഹം വിലാപ യാത്രയായി മൃതദേഹം കൊണ്ടു പോകും.
പതിനായിരക്കണക്കിനാളുകള്‍ ട്രിപ്പ്‌ളിക്കന്‍ മുതല്‍ മറീനവരെ കാത്തു നില്‍ക്കുന്നതിനാല്‍ പൊലീസിന് പുറമെ കേന്ദ്രസേനയും സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു.

അമ്മയെ നഷ്ടപ്പെട്ട അനുയായികളുടെ വൈകാരിക പ്രതികരണങ്ങളായിരുന്നു രാജാജി ഹാളിലും പരിസരത്തുമൊക്കെ. മിനിറ്റുകള്‍കൊണ്ട് ആൾക്കൂട്ടം വലുതായി കൊണ്ടിരിക്കുന്നത് പൊലീസിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസേനയേയും സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.

തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ ജയലളിതയുടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.

സെപ്റ്റംബർ 22 ന് കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയ്ക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.
Next Article