ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയും: പി ആര്‍ സുന്ദരം

Webdunia
തിങ്കള്‍, 20 ജൂലൈ 2015 (11:43 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് കരള്‍ രോഗമാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വാര്‍ത്തയോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് എഐഎഡിഎംകെ എംപി പി ആര്‍ സുന്ദരം രംഗത്ത്. ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയും. ജയലളിതയോട് വിശ്രമിക്കാന്‍ ആവശ്യപ്പെടുന്ന കരുണാനിധിക്ക് 93 വയസായെന്നും അദ്ദേഹം പറഞ്ഞു.

93 വയസായിട്ടും കരുണാനിധി മകന് അധികാരം കൈമാറാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഡിഎംകെ കൂടുതല്‍ പ്രസ്താവനകള്‍ നടത്തേണ്ട ആവശ്യമില്ല. ഇനി അമ്മയുടെ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നവരുടെ നാവരിയുമെന്നും സുന്ദരം പറഞ്ഞു.

ജൂലായ് മസത്തില്‍ പത്തുദിവസം മുഖ്യമന്ത്രി തന്റെ ഓഫീസില്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് അസുഖമാണെങ്കില്‍ രാജിവെച്ച് വിശ്രമിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടത്. ജയലളിതക്ക് കരള്‍ സംബന്ധമായ രോഗമാണെന്നും കരള്‍ മാറ്റിവെക്കാന്‍ വിദേശത്തേക്ക് പോയതാണെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.