ജയലളിത വളര്‍ത്തുമകന്റെ കല്ല്യാണത്തിനായി മൂന്നു കോടി രൂപ ചെലവഴിച്ചെന്ന് കണ്ടെത്തല്‍

ശനി, 4 ഒക്‌ടോബര്‍ 2014 (13:25 IST)
എ ഐ ഡി എം കെ മേധാവിയും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത വളര്‍ത്തുമകന്റെ കല്ല്യാണത്തിനായി മൂന്ന് കോടതിയോളം രൂപ ചിലവഴിച്ചതാ‍യി ബാംഗ്ലൂര്‍ പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

1995 ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു വളര്‍ത്തുമകനായ വി.എന്‍. സുധാകരന്റെ വിവാഹം.ക്ഷണക്കത്ത്, പത്രപരസ്യം, ഉപഹാരങ്ങള്‍ തുടങ്ങിയവയ്ക്കായി മൂന്ന് കോടിയിലധികം ചിലവഴിച്ചതായാണ് കണക്കാക്കപ്പെടുന്നതെന്ന് ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി കുന്‍ഹ പറഞ്ഞു.

വിവാഹ ചെലവുകള്‍ വധുവിന്റെ  കുടുംബമാണ്  വഹിച്ചതെന്ന പ്രതിഭാഗത്തിനെ വാദം കോടതി തള്ളി. ഇതുകൂടാ‍തെ പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ പരസ്പരവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. വിവാഹചടങ്ങുകള്‍ക്കായി ജയലളിത ആറുകോടി രൂപ ചെലവഴിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ ഭാഗം ഉന്നയിച്ച ആരോപണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക