തമിഴ്നാട്ടിൽ വീണ്ടും 'അമ്മ', ബംഗാളിൽ മമത തന്നെ; ഒരിക്കൽ കൂടി അവസരം നൽകിയതിൽ നന്ദി അറിയിച്ച് ജയലളിത

വ്യാഴം, 19 മെയ് 2016 (15:11 IST)
നിയമസഭ തെരഞ്ഞെടുപ്പിൽ ആവേശമായ കാത്തിരിപ്പിന് വിരാമമിട്ട് ഫലം പുറത്തു വന്നു. തമിഴ്നാട്ടിൽ ജയലളിതയുടെ എ ഐ എ ഡി എം കെ വിജയം നിലനിർത്തി. 234ല്‍ 131 സീറ്റിലാണ് അവര്‍ ലീഡുറപ്പിച്ചത്. എന്നാല്‍, മികച്ച കുതിപ്പ് നടത്തിയ ഡി എം കെ 100 സീറ്റില്‍ ലീഡുറപ്പിച്ച് തൊട്ട് പിന്നാലെ ഉണ്ടായിരുന്നെങ്കിലും അവസാനഘട്ടമെത്തിയപ്പോൾ പിന്തള്ളപ്പെടുകയായിരുന്നു.
 
ഇടത് കോണ്‍ഗ്രസ് സഖ്യത്തിന്റെ വെല്ലുവിളിയെ അതിജീവിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ അധികാരം നിലനിർത്തി. 294 സീറ്റുള്ള ബംഗാളില്‍ 212 സീറ്റില്‍ ലീഡ് നേടിയാണ് മമത അധികാരം ഉറപ്പിച്ചത്. ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് ബംഗാളിൽ 71സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 
 
എം ജി ആറിന് ശേഷം മൂന്നാമതും മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ ആളായിരിക്കും ജയലളിത. ഒരിക്കൽ കൂടി അവസരം ന‌ൽകിയതിൽ ജയലളിത നന്ദി അറിയിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക