മഹാഭാരതത്തിലെ ദ്രൗപതിയെ പോലെ ഉഗ്രശപഥമെടുക്കാൻ ജയലളിതയെ പ്രേരിപ്പിച്ചതെന്ത്?

ചൊവ്വ, 6 ഡിസം‌ബര്‍ 2016 (18:01 IST)
1989 മാർച്ച് 25 തമിഴ്‌മക്കൾ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ദിവസമാണ്. ജനാധിപത്യത്തിലെ കറുത്ത ദിനം. 27 എം എൽ എമാരുമായി ജയലളിത ആദ്യ വനിതാപ്രതിപക്ഷ നേതാവായ കാലഘട്ടം. നിയമസഭയിൽ ഡി എം കെയും അണ്ണാ ഡി എം കെയും തമ്മിൽ ഏറ്റുമുട്ടി. കരുണാനിധിയുടെ മുന്നിൽ വെച്ച് അണ്ണാ ഡി എം കെ എംഎൽഎമാർ ജയലളിതയുടെ സാരി വലിച്ചു കീറി. സിനിമകളിൽ മാത്രം കണ്ടിരുന്ന നാടകീയതയായിരുന്നു അന്ന് നിയമസഭയിൽ നടന്നത്.

അപമാനിതയായ ജയലളിത അന്നെടുത്ത തീരുമാനത്തിലേക്കായിരുന്നു പിന്നീട് ചുവടുകൾ വെച്ചതെന്ന് വ്യക്തം. അഴിച്ചിട്ട മുടി കെട്ടിവെയ്ക്കാതെ 'മഹാഭാരതത്തിലെ ദ്രൗപതിയെ' പോലെ ഉഗ്രശപഥമെടുത്തു. നിയമസഭയിലേക്ക് ഇനി മുഖ്യമന്ത്രിയായിട്ട് മാത്രമേ കാലെടുത്ത് വയ്ക്കുകയുള്ളു. പറഞ്ഞത് പോലെ തന്നെ, അടുത്ത തെരഞ്ഞെടുപ്പിൽ 1991ൽ മുഖ്യമന്ത്രിയായി നിയമസഭയിൽ എത്തി. ശപഥം പാലിച്ചതിന്റെ നിർവൃതിയിൽ.

ലക്ഷക്കണക്കിന് ജനങ്ങളാണ് രാജാജി ഹാളിൽ അണിനിരന്നിരിക്കുന്നത്. അന്ത്യയാത്രയിൽ ജയലളിതയുടേ ഭൗതികശരീരത്തിന് തൊട്ടടുത്തുതന്നെ പനീർസെ‌ൽവവും ശശികലയുമുണ്ടായിരുന്നു. വിലാപയാത്രയിൽ ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്തു. കിലോമീറ്ററുകളോളമുള്ള വിലാപയാത്രയിൽ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളിലും ജനങ്ങൾ തിങ്ങിനിറഞ്ഞു. ഇതുപോലെ ജനസമുദ്രത്തിൻറെ പങ്കാളിത്തമുള്ള ഒരു വിലാപയാത്രയ്ക്കോ സംസ്കാരച്ചടങ്ങിനോ ഇന്ത്യ അധികം സാക്‌ഷ്യം വഹിച്ചിട്ടില്ല. പൊലീസിൻറെയും സൈന്യത്തിൻറെ എല്ലാ വിഭാഗങ്ങളുടെയും  നേതൃത്വത്തിലായിരുന്നു സുരക്ഷാസംവിധാനങ്ങൾ.

വെബ്ദുനിയ വായിക്കുക