ജസ്വന്ത് സിംഗ് തലയ്ക്ക് പരുക്കേറ്റ് ആ‍ശുപത്രിയില്‍

Webdunia
വെള്ളി, 8 ഓഗസ്റ്റ് 2014 (12:07 IST)
മുന്‍ കേന്ദ്രമന്ത്രിയും വിമത ബിജെപി നേതാവുമായ ജസ്വന്ത് സിംഗ്  തലയ്ക്ക് പരുക്കേറ്റ് ആ‍ശുപത്രിയില്‍. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലെ വീട്ടില്‍ ജസ്വന്ത് സിംഗിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ പരുക്ക് ഗുരുതരമാണെന്നാണ് സൂചന. സൈന്യത്തിന്റെ കീഴിലുള്ള ആര്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ജസ്വന്ത് സിംഗിനെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു വരികയാണ്. 
 
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. രാജസ്ഥാനില്‍ താന്‍ ജനിച്ച ബാര്‍മര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി  മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.