ഉറി ആക്രമണം: ഭീകരർ ഉപയോഗിച്ച ജപ്പാന്‍ നിര്‍മ്മിത വയർലെസ് സെറ്റുകൾ നിർണായക തെളിവാകാന്‍ സാധ്യത

ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (09:57 IST)
ഉറിയില്‍ ആക്രമണം നടത്താനെത്തിയ ഭീകരർക്ക് പാക്ക് സഹായം ലഭിച്ചിരുന്നുയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഭീകരർ ഉപയോഗിച്ച വയർലെസ് സെറ്റുകൾ തെളിവായേക്കും. ജപ്പാനില്‍ നിർമിച്ച വയർലെസ് സെറ്റുകളായിരുന്നു ഭീകരർ ഉപയോഗിച്ചത്. ജപ്പാൻ കമ്പനി പാക്കിസ്ഥാന് ഇവ വിറ്റിട്ടുണ്ടോയെന്ന കാര്യം എൻഐഎ പരിശോധിച്ചു വരുകയാണ്.     
 
ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ സേനകൾക്ക് മാത്രമേ ഇത്തരം വയർലെസ് സെറ്റുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഭീകരരുടെ പക്കൽനിന്നും കണ്ടെടുത്ത വയർലെസ് മോഡൽ സംബന്ധിച്ച വിവരങ്ങൾ പാക്കിസ്ഥാന് ഇന്ത്യ കൈമാറുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക