സണ്ണി ലിയോണിനെ നാടുകടത്തണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതി
ശനി, 16 മെയ് 2015 (13:43 IST)
ബോളിവുഡ് ഗ്ലാമര്‍ താരം സണ്ണി ലിയോണിനെ നാടുകടത്തണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന രംഗത്ത്. ഹിന്ദു ജനജാഗ്രതി സമിതിയാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. താരത്തിനെതിരേ ഇവര്‍ താനേയിലെ ദോംബിവാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകിയിരിക്കുകയാണ്.
ഇന്ത്യന്‍ സത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുന്ന താരത്തെ നാടുകടത്തണമെന്നും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. അവരുടെ വെബ്സൈറ്റില്‍ അശ്ലീലമായതും നഗ്നത പ്രദര്‍ശിപ്പിക്കുന്നതുമായ ഉള്ളത്. ഇത്തരം ചിത്രങ്ങള്‍ യുവതലമുറയെ ചൂഷണം ചെയ്യുകയും വഴിതെറ്റിക്കുയും ചെയ്യുന്നുവെന്നും അവരുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതുമാണെന്നും സംഘടനയുടെ വക്താവായ ഉദയ് ദൂരി പറയുന്നു.
ഗൂഗിളിലെ പോപ്പുലാരിറ്റിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോലും പിന്നിലാക്കി മുന്നേറുകയാണ് സണ്ണി ലിയോണെന്നും ഇത് അപകടകരമായ ഒരു പ്രവണതയാണെന്നും സംഘടന പറയുന്നു. കഴിഞ്ഞ ദിവസം സണ്ണി ലിയോണിനെതിരേ മുംബൈയിലെ ഒരു വീട്ടമ്മ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത പ്രതിഷേധവുമായി ഹിന്ദു സംഘടനയും രംഗത്ത് വന്നിരിക്കുന്നത്.