കാശ്മീർ വെടിവെയ്പ്; സൈനികർ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി

ബുധന്‍, 13 ഏപ്രില്‍ 2016 (17:21 IST)
സൈനികൻ പീഡിപ്പിച്ചുവെന്ന ആരോപണം സത്യമല്ലെന്ന് അറിയിച്ച് കൊണ്ട് വിദ്യാർഥിനി രംഗത്ത്. വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നാട്ടുകാർ ആരംഭിച്ച സംഘർഷത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി വിദ്യാർഥിനി രംഗത്തെത്തിയിരിക്കുന്നത്.
 
വാഷ്റൂമിൽ പോയി തിരിച്ച് വന്ന തന്നെ ഉപദ്രവിച്ചത് അടുത്തുണ്ടായിരുന്ന ചില യുവാക്കളാണെന്നും അപ്പോൾ പരിസരപ്രദേശത്ത് ഒരു സൈനീകൻ പോലും ഉണ്ടായിരുന്നില്ലെന്നും വിദ്യാർഥി വ്യക്തമാക്കി. തനിയ്ക്ക് സൈനീകനുമായി ബന്ധമുണ്ടെന്ന രീതിയിൽ അവർ തന്നോട് സംസാരിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി വ്യക്തമാക്കി.
 
കാശ്മീരിലെ ഹാന്ദ്വാർ പ്രദേശത്ത് വിദ്യാർഥിനിയെ സൈനീകൻ മാനഭംഗപ്പെടുത്തിയെന്ന നാട്ടുകാരുടെ ആരോപണത്തെത്തുടർന്ന് നടന്ന സംഘർഷത്തിൽ ഒരു സ്ത്രീയും രണ്ട് യുവാക്കളുമടക്കം മൂന്ന് പേർ മരിച്ചിരന്ന്നു. സൈനികർക്കു നേരെ നാട്ടുകാർ കല്ലെറിഞ്ഞതിനെതുടർന്നാണ് സംഘർഷാവസ്ഥ രൂപം കൊണ്ടത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക