അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. വെടിവെപ്പില്‍ ഒരു സ്ത്രീ അടക്കം മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ എട്ടു സാധാരണക്കാര്‍ക്ക് പരുക്കേറ്റു. ആര്‍ എസ് പുര സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാന്‍ ആക്രമണം തുടങ്ങിയത്.
ആര്‍ എസ് പുര സെക്ടറിലെ ഇന്ത്യന്‍ കാവല്‍ നിലയങ്ങളെ ലക്ഷ്യമാക്കി പാക് സൈന്യം ചെറു ആയുധങ്ങളും, മോര്‍ട്ടാറുകളും നിരവധി തവണ ഉപയോഗിച്ചു.
ആക്രമണത്തിനെതിരെ ശക്തമായ പ്രത്യാക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തുന്നത്. ചൊവ്വാഴ്ച നൗഗാം സെക്ടറിലുണ്ടായ പാക് ആക്രമണത്തില്‍ ഒരു ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു.