അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ സുരക്ഷാസേന വധിച്ചു

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (08:58 IST)
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ സുരക്ഷാസേന വധിച്ചു. ജമ്മു കശ്‌മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടുപേരെയാണ് അതിര്‍ത്തി രക്ഷാസേന വധിച്ചത്.
 
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന നടത്തിയ തെരച്ചിലിലാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. ജമ്മുവിലെ ബന്ദിപോറയിലെ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചവരെയാണ് സേന വധിച്ചത്.
 
ഇവരില്‍ നിന്ന് രണ്ട് എ കെ 47 തോക്കുകള്‍ പിടിച്ചെടുത്തു.