ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലൂടെ നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒരു തീവ്രവാദിയെ വധിച്ചതായി മുതിന്ന സൈനിക അധികൃതർ അറിയിച്ചു. ഇയാളില്‍ നിന്ന് ആധൂനിക തരത്തിലുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരം നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികള്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണരേഖയിലെ കേരണ്‍ സെക്ടറില്‍ തീവ്രവാദികളുടെ നീക്കം ശ്രദ്ധയില്‍ പെട്ടത്. സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചതോടെ ആയുധധാരികളായ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ശനിയാഴ്ച രാത്രിയിൽ കേരൻ സെക്ടറിലും ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. മേയ് 25, മേയ് 31, ജൂൺ 6 എന്നീ ദിവസങ്ങളിൽ കുപ്‌വാര ജില്ലയിലെ താങ്‌ധാർ സെക്ടറിലുള്ള നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമങ്ങളും സൈന്യം തകർത്തിരുന്നു.