കശ്‌മീരില്‍ കര്‍ഫ്യൂ പത്താം ദിവസത്തിലേക്ക്; സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊലീസിനെ വന്‍തോതില്‍ വിന്യസിച്ചു

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (10:17 IST)
ജമ്മു കശ്‌മീരില്‍ കര്‍ഫ്യൂ പത്താംദിവസത്തിലേക്ക്. ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ തുടരുന്നത്. കശ്‌മീര്‍ താഴ്വരയിലെ പത്തു ജില്ലകളിലും കര്‍ഫ്യൂ തുടരുകയാണ്. അതേസമയം, മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് കര്‍ഫ്യൂ നിലനിര്‍ത്തുന്നതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
 
ഇതിനിടെ, ബന്ദിപുര ജില്ലയിലെ അജസ് എന്ന സ്ഥലത്തെ സൈനികക്യാമ്പിനു നേരെ പ്രക്ഷോഭകരുടെ ആക്രമണമുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്.
Next Article