ജമ്മു കാശ്മീരിലെ ശ്രീനഗറിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഹിമാൽ അഹമ്മദ് ബാണ്ടെ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ സൈനീകനാണ് പീഡിപ്പിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ പ്രധിഷേധിക്കുകയും തുടർന്ന് വൻ കലാപമായി മാറുകയും ചെയ്‌തിരുന്നു. കലാപത്തിൽ ഒരു സ്ത്രീയടക്കം ആറുപേർ മരണമടഞ്ഞിരുന്നു.
തന്നെ പീഡനത്തിനിരയാക്കിയത് സൈനീകൻ അല്ലെന്നും പരിസരത്ത് സൈനീകരെ കണ്ടിട്ടില്ലെന്ന് അറിയിച്ച് കൊണ്ട് പെൺകുട്ടി രംഗത്തെത്തിയിരുന്നു. ഈ വിവരം പെൺകുട്ടി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയതായി പൊലീസ് അറിയിച്ചിരുന്നു. തന്നെ പീഡിപ്പിച്ചവരെക്കുറിച്ച് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് നടന്ന പ്രക്ഷോഭത്തിൽ ആറ് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസുനേരെയും ആക്രമണം ഉണ്ടായതിനെത്തുടർന്ന് പലഭാഗങ്ങളിലും കർഫ്യു ഏർപ്പെടുത്തിയിരുന്നു. കൂടുതൽ സൈന്യത്തെ ആക്രമപ്രദേശത്ത് വിന്യസിപ്പിക്കുകയും ചെയ്തു.\