ഐറ്റം ഡാന്‍സ് വിവാദം: വനിതാ ജഡ്ജ് സുപ്രീംകോടതിയില്‍

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2014 (16:05 IST)
ഹൈക്കോടതി ജഡ്ജി വനിതാ ജഡ്ജിനോട് ഐറ്റം ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം പക്ഷപാതപരമെന്ന് വനിതാ ജഡ്ജ്. സംഭവത്തിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും.

ഹൈക്കോടതി ജഡ്ജിന്റെ താല്‍പ്പര്യമാണ് കേസില്‍ നടക്കുന്നതെന്നും കാട്ടി പുതിയ ജുഡീഷ്യല്‍ സമിതിയെക്കൊണ്ട്  സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  വനിതാ ജഡ്ജ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അഡിഷണല്‍ ജില്ലാ ജഡ്ജ് സ്ഥാനത്ത് തന്നെ വീണ്ടും നിയമിക്കണമെന്നും. മധ്യപ്രദേശിനു പുറത്തുനിന്നുള്ള രണ്ട് ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജും ഉള്‍പ്പെട്ട സമിതി പരാതി അന്വേഷിക്കണമെന്നാണ് വനിതാ ജഡ്ജ് സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. തിര്‍ന്ന ജഡ്ജിന്റെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് വനിതാ ജഡ്ജ് രാജിവെക്കുകയായിരുന്നു.