കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യ ബോണ്ട് പുതുക്കാമെന്ന് സുപ്രീംകോടതി. ജാമ്യ ബോണ്ടിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ബോണ്ട് പുതുക്കാന്‍ ഇറ്റലി സുപ്രീംകോടതിയുടെ അനുമതി തേടിയത്.
കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം അനുവദിക്കാന്‍ ബോണ്ടായി ഒരു കോടി രൂപ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
കേസ് അനന്തമായി നീളുന്നതിനാല്‍ നാവികരെ വെറുതെ വിടണമെന്ന ഹര്‍ജിയും ഇറ്റലി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കേസ് പരിഗണക്കുമ്പോള്‍ നാവികര്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടി.