വാണിജ്യ വിക്ഷേപണരംഗത്തെ ചരിത്രമായേക്കാവുന്ന ബൃഹദ് ദൗത്യത്തിനായി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ തയ്യാറായി. ബ്രിട്ടന്‍റെ അഞ്ചു ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി - എക്സ് .എൽ വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാത്രി 9.58ന് കുതിച്ചുയരും.
ഏകദേശം 1440 കിലോഗ്രാം ഭാരമുള്ള പേലോഡാണ് വിക്ഷേപിക്കാനൊരുങ്ങുന്നത്. ബ്രിട്ടന്‍റെ അഞ്ചു ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഡി എം സി 3 ഇനത്തിൽപ്പെട്ട മൂന്നു ഉപഗ്രഹങ്ങളും സി ബി എൻ ടി ഇനത്തിൽപ്പെട്ട രണ്ടു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. ഐഎസ്ആർഒ യുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോർപറേഷൻ ഏറ്‍റെടുക്കുന്ന ഏറ്‍റവും വലിയ ദൗത്യമാണ് ഇത്.
ഭൂമിയിൽനിന്നും 637 കിലോമീറ്‍റർ അകലെ പോളാർ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കുകയാണ് ഐഎസ്ആർഒ ഏറ്‍റെടുത്തിരിക്കുന്ന ദൗത്യം. വിക്ഷേപണത്തിനായുള്ള 62. 5 മണിക്കൂർ ദൈർഘ്യമുള്ള കൗണ്ട് ഡൗൺ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ആരംഭിച്ചിരുന്നു. വിദേശ രാഷ്ട്രങ്ങളുടെ നാൽപ്പത് ഉപഗ്രഹങ്ങൾ ഭാരതം ഇതുവരെ വിക്ഷേപിച്ചിട്ടുണ്ട്.