ഇന്ത്യയെ നശിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ് പാകിസ്ഥാൻ ഓരോ രാത്രിയും പല മാർഗങ്ങൾ പരീക്ഷിക്കുന്നത്. കഴിഞ്ഞ കുറേ മാസമായി പാകിസ്ഥാന്റെ ആക്രമണം അടുപ്പിച്ച് അടുപ്പിച്ച് ഉണ്ടായെങ്കിലും ഇതിനെയെല്ലാം ശക്തമായി പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. അടിച്ചാൽ തിരിച്ചടിക്കുമെന്നും ഇന്ത്യ തെളിയിച്ചു.
ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ പാകിസ്ഥാൻ പുതിയ മാർഗങ്ങൾ സ്വീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികള്‍ പ്രയോജനപ്പെടുത്താനാണ് ഐ എസ് ഐ ശ്രമിക്കുന്നതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. കശ്മീരിൽ നിയന്ത്രണരേഖ മറികടന്ന് ഭീകരരെ കടത്തിവിടാനായിരുന്നു പാകിസ്ഥാൻ ഇത്രയും നാൾ ശ്രമിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ ഈ പുതിയ നീക്കത്തെ ഭയക്കേണ്ടത് തന്നെയാണ് റിപ്പോർട്ടിൽ പറയുന്നു.
മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ പുതിയ ടെറര്‍ ലോഞ്ച് പാഡ് തയ്യാറാക്കാന്‍ ഐ എസ് ഐ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണവും പ്രതിരോധവും ശക്തമാക്കിയതാണ് പുതിയ പരീക്ഷണത്തിന് പിന്നിലെന്ന് വ്യക്തം. ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുകയാണ് ഉദ്ദേശ്യം. താലിബാന്‍ ഭീകരരെ ഉപയോഗിച്ച് റോഹിന്‍ഗ്യ മുസ്ലീങ്ങളെ ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.