ഐആര്‍എന്‍എസ്എസ് 1 സി വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു

തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (14:50 IST)
ഐഎസ്ആര്‍ഒ വികസിപ്പിച്ച ഗതിനിര്‍ണ്ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 സി വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഇന്നു രാവിലെ 6.32-നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.56-നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു പിഎസ്എല്‍വി സി-26 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക. കൗണ്ട് ഡൗണ്‍ സമയത്താണ് റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നത്.
 
അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ്ങ് സ്സ്റ്റത്തിന് ബദലായി ഇന്ത്യ വികസിപ്പിക്കുന്ന ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണയ സംവിധാനമാണ് ഐആര്‍എന്‍എസ്എസ്, 1425കിലോ ഭാരമുള്ളതാണ് വിക്ഷേപിക്കാന്‍ പോകുന്ന ഉപഗ്രഹത്തിന്റെ ഭാരം. നേരത്തെ, ഒക്‌ടോബര്‍ പത്തിനാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും നിരീക്ഷണസംവിധാനത്തില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 
 
ഈ ശ്രേണിയിലെ ആദ്യ രണ്ട് ഉപഗ്രഹങ്ങളായ ഐആര്‍എന്‍എസ്എസ് 1-എ കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനും ഐആര്‍എന്‍എസ്എസ് 1-ബി ഈ വര്‍ഷം ഏപ്രില്‍ നാലിനും വിക്ഷേപിച്ചിരുന്നു. യുഎസിന്റെ ഗ്ലോബല്‍ നാവിഗേഷന്‍ സിസ്റ്റത്തിനു സമാനമായി പ്രാദേശിക വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഐആര്‍എന്‍എസ്എസ് പദ്ധതി. 
 
ഏഴ് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് ഐആര്‍എന്‍എസ്എസ്.ഇന്ത്യ പദ്ധതിയിട്ടിരിക്കുന്ന ഏഴംഗ ഉപഗ്രഹശ്രേണിയിലെ മൂന്നാമത്തേതാണ് ഐആര്‍എന്‍എസ്എസ് 1-സി. ആടുത്ത നാലു ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിച്ചാല്‍ മാത്രമേ ഐഎസ്ആര്‍ഒ ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ റീജണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം(ഐആര്‍എന്‍എസ്എസ്) ആരംഭിക്കാന്‍ കഴിയൂ. 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.

വെബ്ദുനിയ വായിക്കുക