സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന് പിന്തുണയുമായി ഇറാന്‍ സര്‍ക്കാര്‍. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ‘മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രത്തിനു വേണ്ടി എ ആര്‍ റഹ്‌മാന്‍ ആയിരുന്നു സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. ഇതില്‍ പ്രതിഷേധിച്ച്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ അക്കാദമിയാണ് എ ആര്‍ റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്.
ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയിലൂടെയാണ് ഇറാന്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചിത്രം ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരല്ലെന്നും ഇറാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, തനിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച തീരുമാനത്തിന് എ ആര്‍ റഹ്‌മാന്‍ കഴിഞ്ഞദിവസം തന്നെ മറുപടി നല്കിയിരുന്നു. മജീദ് മജീദിയുടെ ചിത്രത്തിന് സംവിധാനം നിര്‍വഹിച്ചത് ആരേയും അധിക്ഷേപിക്കാനല്ലെന്നും ഉത്തമ വിശ്വാസത്തോടെയാണ് തീരുമാനം എടുത്തതെന്നും റഹ്മാന്‍ പറഞ്ഞു.
ഇസ്ലാം വിശ്വാസത്തില്‍ ഭാഗികമായി താന്‍ പാരമ്പര്യവാദിയും അതേസമയം താന്‍ ഭാഗികമായി യുക്തിവാദിയുമാണെന്നും റഹ്മാന്‍ പറഞ്ഞു. നാളെ അല്ലാഹുവുവിനെ സന്ധിക്കാനുള്ള ഭാഗ്യമുണ്ടായാല്‍ ഞാന്‍ നിനക്ക് കഴിവ്, പണം, പ്രശസ്തി, ആരോഗ്യം ഇതെല്ലാം തന്നു. പ്രവാചകനെക്കുറിച്ചുള്ള സിനിമക്ക് നീ എന്തുകൊണ്ട് സംഗീതം ചെയ്തില്ല എന്ന് അല്ലാഹു തന്നോട് ചോദിക്കുമെന്നും കുറിപ്പിലുണ്ട്.