ഐപി‌എല്‍; ചെന്നൈ, രാജസ്ഥാന്‍ ടീമുകളുടെ ഭാവി ഇന്നറിയാം

Webdunia
വ്യാഴം, 27 നവം‌ബര്‍ 2014 (09:30 IST)
ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ സുപ്രിം കോടതിയില്‍ ഇന്ന് വാദം തുടരും. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ അംഗീകാരം റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കും. ബിസിസിഐയും മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനും നല്‍കിയ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.

മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുനാഥ് മെയ്യപ്പന്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കളിക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബിഹാറിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വാദം പൂര്‍ത്തിയായ ശേഷം ഇത് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.