ഐപി‌എല്‍ ഇന്ത്യന്‍ ജിഡിപിക്ക് നല്‍കിയത് 1150 കോടി രൂപ...!

Webdunia
ശനി, 31 ഒക്‌ടോബര്‍ 2015 (14:05 IST)
പ്രീമിയര്‍ ലീഗിലെ രാജകുമാരന്‍ എന്ന വേണമെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ വിശേഷിപ്പിക്കാം. കാരണം ഈ ഒരൊറ്റ മാമാങ്കം കൊണ്ട് ബിസിസി‌ഐയുടെയും ഇന്ത്യയുടെയും സാമ്പത്തിക അടിത്തറയില്‍ എത്തപ്പെടുന്ന സഹായം ചില്ലറയൊന്നുമല്ല.

2015 -ലെ ഐപിഎല്‍ മാത്രം ഇന്ത്യയുടെ ജിഡിപിക്ക് നല്‍കിയ സംഭാവന 1150 കോടി രൂപയുടേതാണ്. മത്സരത്തിന്റെ ഗേറ്റ് കളക്ഷന്‍, പരസ്യം, സംപ്രേഷണം തുടങ്ങി എല്ലാ വിഭാഗങ്ങളില്‍നിന്നുമായി ഏകദേശം 2,700 കോടി രൂപയുടെ മൂല്യം കണക്കാക്കിയിട്ടുണ്ട്.

ഇതില്‍ 1,150 കോടി രൂപ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി)ത്തിലേക്ക് മുതല്‍ക്കൂട്ടായി എന്നാണ് കണക്കാക്കിയത്.

ബിസിസിഐ നിയോഗിച്ച വിദഗ്ധ സംഘമാണ് ഐപിഎല്ലിന്റെ സാമ്പത്തികഫലങ്ങള്‍ കണക്കാക്കിയത്. എട്ട് ഫ്രാഞ്ചൈസികള്‍ 44 ദിവസങ്ങളിലായി 60 മത്സരങ്ങളാണ് കളിച്ചത്. ടൂര്‍ണമെന്റില്‍ 193 താരങ്ങള്‍ കളിച്ചു.

17 ലക്ഷം ആളുകളാണ് മത്സരം നേരിട്ടുകണ്ടത്. മത്സരം കാണാനെത്തിയവരില്‍ 20 ശതമാനവും അതത് നഗരത്തിന് പുറത്തുനിന്നുള്ളവരായിരുന്നു.