ഐപിഎല്‍ ഒത്തുകളി: കളിക്കാര്‍ക്കെതിരെ തെളിവുകളുണ്ട്, അപ്പീല്‍ നല്‍കുമെന്ന് പൊലീസ്

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2015 (16:56 IST)
ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റപത്രം റദ്ദാക്കിയ പട്യാല ഹൌസ് കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഒത്തുകളി കേസില്‍ കളിക്കാര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ട്. കുറ്റപത്രം റദ്ദാക്കേണ്ട സാഹചര്യമില്ലായിരുന്നു. തുടര്‍ നടപടികള്‍ക്ക് നിയമ വിഭാഗത്തിന്‍റെ അനുമതി കിട്ടിയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി വ്യക്തമാക്കി.

ഈ മാസം 25 നാണ് അപ്പീല്‍ സമര്‍പ്പിക്കുക. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനമായത്. മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസിലെ കുറ്റപത്രം കോടതി റദ്ദാക്കിയിരുന്നു. കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. മക്കോക്കയടക്കമുള്ള ഒരു വകുപ്പും നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.