ഓണ്‍ലൈനില്‍ കൂടുതലും സ്ത്രീകള്‍, പുരുഷന്‍‌മാര്‍ വെറും 25 ശതമാനം!

വ്യാഴം, 13 നവം‌ബര്‍ 2014 (13:51 IST)
ഇന്ത്യയില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍‌വര്‍ധന. പ്രമുഖ നഗരങ്ങളില്‍ ഉദ്യോഗസ്ഥരായ 60% വനിതകളും ജോലിയില്ലാത്ത 47% വനിതകളും എല്ലാ ദിവസവും നെറ്റ് ഉപയോഗിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള 10 നഗരങ്ങളില്‍ വിപണി ഗവേഷകരായ ഐഎംആര്‍സി നടത്തിയ സര്‍വ്വേയിലാണ് വനിതകളുടെ ഓണ്‍ലൈന്‍ മുന്നേറ്റം വ്യക്തമായത്.

2013 ല്‍ 1.6 കോടി വനിതകളാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 2.1 കോടിയാണ്. 30 ശതമാനമാനം വര്‍ധനവാണ് സ്ത്രീകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കാണിക്കുന്നത്.  വിദ്യാര്‍ഥിനികളുടെ വിഭാഗത്തിലാണ് വളര്‍ച്ച ഏറ്റവും കൂടുതല്‍. 2013 ലേക്കാള്‍ 62% കൂടുതല്‍ വിദ്യാര്‍ഥിനികള്‍ ഇക്കുറി ഇന്റര്‍നെറ്റ് ഉപയോഗിച്ചു.

34% സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കൂടുതലായി ഇന്റര്‍നെറ്റ് ഉപയോക്താക്കളായി. എന്നാല്‍ പുരുഷന്‍‌മാര്‍ ഇക്കാര്യത്തില്‍ നിരാശപ്പെടുത്തി. 25 ശതമാനം വര്‍ദ്ധനവ് മാത്രമാണ് പുരുഷന്‍‌മാരുടെ ഇന്റെര്‍നെറ്റ് ഉപയോഗത്തില്‍ ഉണ്ടായ വര്‍ധനവ്. ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ സ്വാധീനം ചെലുത്തുന്ന റിപ്പോര്‍ട്ടാണ്ം ഇത്. ഇതു പ്രകാരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായുള്ള വസ്തുക്കളുടെ പരസ്യങ്ങള്‍ കൂടുതലാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക