പാക് ഭീകരര്‍ ഡല്‍ഹിയിലെത്തിയോ ?; റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ബുധന്‍, 25 ജനുവരി 2017 (13:48 IST)
പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ആക്രമണം നടത്താന്‍ ശ്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. അഫ്‌ഗാനിസ്ഥാന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ ഭീകര എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സുരക്ഷാ സേനയും പൊലീസും സുരക്ഷ ശക്തമാക്കി. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രാജ്പഥിനു രണ്ടര കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കി. ലഷ്കറെ തൊയിബയാകും ആക്രമണം നടത്താന്‍ ശ്രമിക്കുക എന്നാണ് സൂചന.

ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണു ഡൽഹിയില്‍ വിന്യസിച്ചു. വ്യോമാക്രമണത്തെ ചെറുക്കാൻ ആന്റി ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്. ഭീകരര്‍ സുരക്ഷാ ജീവനക്കാരുടെ വേഷത്തില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷയൊരുക്കുന്നവരെയും പ്രത്യേക പരിശോധനകൾക്കു വിധേയമാക്കിയേക്കും.

വെബ്ദുനിയ വായിക്കുക