വിവരാകാശപ്രവര്‍ത്തകനെ കാറിന് തീപിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്ര മോഹന്‍ ശര്‍മ്മയുടെ മൃതദേഹമാണ് കാറിനുള്ളില്‍തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
നോയ്ഡയില്‍ എല്‍ഡെക്കോ ക്രോസിങ്ങിന് സമീപത്താണ് കാര്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. ശര്‍മ്മയ്ക്ക് ഗുണ്ടാ സംഘങ്ങളില്‍നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയതാകാമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഹോണ്ടാ കാര്‍ നിര്‍മ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥനായ ശര്‍മ്മ ഓഫീസില്‍നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.