ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തു

Webdunia
ഞായര്‍, 4 ഒക്‌ടോബര്‍ 2015 (18:09 IST)
ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തതായി ഇന്ദ്രാണിയെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു. മുംബൈ ജെ ജെ ആശുപത്രിയിലെ ഡോക്ടര്‍ ടി പി ലഹാനെയാണ് ഇക്കാര്യം അറിയിച്ചത്.
 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമിതമായ രീതിയില്‍ ഗുളിക കഴിച്ച് ഇന്ദ്രാണിയെ അബോധാവസ്ഥയില്‍ ജയിലില്‍ കണ്ടത്. ഷീന ബോറ കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു ഷീനയുടെ അമ്മ കൂടിയായ ഇന്ദ്രാണി മുഖര്‍ജി.
 
ഇന്ദ്രാണി അപകടനില തരണം ചെയ്തു. സംസാരിക്കാന്‍ തുടങ്ങിയ അവര്‍ വായിലൂടെ വെള്ളം കുടിക്കാന്‍ തുടങ്ങിയതായും ഡോക്ടര്‍ ലഹാനെ അറിയിച്ചു. ഇന്ദ്രാണിയുടെ ആരോഗ്യനില അടുത്ത 24-48 മണിക്കൂര്‍ നേരത്തേക്ക് കൂടി നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.