അതോടൊപ്പം, 1971ൽ രാജ്യത്ത് നോട്ട് നിരോധനം അത്യാവശ്യമാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആ റിപ്പോർട്ട് തള്ളിക്കളയുമായിരുന്നു ചെയത്ത്. അന്ന് നോട്ട് നിരോധന നടപടികള്‍ ഇന്ദിരാ ഗാന്ധി സ്വീകരിച്ചിരുന്നെങ്കില്‍ രാജ്യം ഇത്തരത്തില്‍ അധപതിക്കില്ലായിരുന്നു. പാര്‍ട്ടിയേക്കാള്‍ വലുതാകണം രാജ്യമെന്നും ഇടതുപക്ഷം നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മോദി ആരോപിച്ചു.
അന്നത്തെ പ്രധാനമന്ത്രിമാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഈ ജനങ്ങൾ ഇങ്ങനെ ബുദ്ധിമുട്ടില്ലായിരുന്നു എന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനം സർക്കാരിന് തിരിച്ചടിയാകുമോ എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് അടിസ്ഥാന രഹിതമാണെന്ന് സർക്കാർ തെളിയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിനായി സര്‍ക്കാര്‍ തീരുമാനത്തിന്റെ ഉദ്ദേശശുദ്ധി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അമിത് ഷാ എം പിമാരോട് നിർദേശിച്ചിരിക്കുകയാണ്.