മോശം കാലാവസ്ഥ മൂലം രണ്ടു തവണ വിക്ഷേപണം മാറ്റി വെച്ച ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-16 ഇന്നു വെളുപ്പിനെ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ വാര്‍ത്താവിനിമയ രംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഉപഗ്രഹം ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ച് ഫ്രഞ്ചു ഗയാനയിലെ കോറൌ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപിച്ചത്.
നിലവില്‍ ഇന്ത്യക്ക് പിഎസ്എല്‍വി, ജിഎസ്എല്‍വി എന്നീ റോക്കറ്റുകള്‍ ഉണ്ടെങ്കിലും ഇവ ഉപയോഗിച്ച് ജിസാറ്റ്-16 പോലുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപണങ്ങള്‍ നടത്താന്‍ കഴിയില്ല. ഈ കാരണത്താലാണ് 3,181 കിലോഗ്രാമുള്ള ജിസാറ്റ്-16ന്റെ വിക്ഷേപണത്തിനായി ഇന്ത്യ വിദേശ സഹായത്തോടെ ഏരിയന്‍ 5 റോക്കറ്റ് തെരഞ്ഞെടുത്തത്. ഏരിയന്‍ 5 വിഎ221 റോക്കറ്റ് ഉപയോഗിച്ചുള്ള തുടര്‍ച്ചയായ 63മത് വിക്ഷേപണമാണ് ജിസാറ്റ്-16ലൂടെ നടന്നത്.
ഏപ്രിലില്‍ കാലാവധി തീരുന്ന ഇന്‍സാറ്റ്-3ഇക്ക് പകരം ജിസാറ്റ്-16 പ്രവര്‍ത്തനം ആരംഭിക്കും. ജിസാറ്റ് 16 ന് ഒപ്പം യുഎസില്‍ മുഴുവന്‍ നേരിട്ടുള്ള ടിവി പ്രക്ഷേപണം സാധ്യമാക്കുന്ന ഡയറക്ടീവി-14 എന്ന ഉപഗ്രഹവും ഇതേ റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.