ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ആയുധങ്ങളുമായി പിടിയില്‍
ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി ജമ്മു കശ്മീരില്‍ പിടിയിലായി. നിയന്ത്രണ രേഖയ്ക്കു കുപ്‌വാരയില്‍ ആയുധങ്ങളുമായി ഒളിച്ച് കഴിയുകയായിരുന്ന ഷൗകത്ത് അഹമ്മദ് അവാന്‍ എന്നയാളെയാണ് ഇക്കഴിഞ്ഞ ഒമ്പതിന് പിടിയിലായത്.
ആയുധങ്ങളുമായി ഒരാള്‍ ഒളിവില്‍ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശേധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു എകെ റൈഫിള്‍, 67തിരകള്‍, ഒരു പിസ്റ്റള്‍, പിസ്റ്റള്‍ അറ, ഗ്രനേഡ് എന്നിവ ഇയാളില്‍ നിന്നും പിടികൂടിയതായി പൊലീസ് അറിയിച്ചു. ഷോപിയാനിലെ പെഹ്‌ലിപോറ സ്വദേശിയാണ് ഇയാള്‍.