കറാച്ചി വിമാനത്താവളത്തിനു നേരെയുണ്ടായതുപോലെ ഇന്ത്യയില്‍ പലയിടത്തും ആക്രമണത്തിന് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരെയും മറ്റ് ഉന്നത വ്യക്തികളെയുമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ലക്‍ഷ്യമിടുന്നത്. ഇവര്‍ക്ക് നേരെ കാര്‍ ബോംബ് ആക്രമണത്തിന് സാധ്യതയുളളതിനാല്‍ ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.