മോഡി ഓസ്ട്രേലിയയില്‍ കണ്ടത് കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടം!

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (20:42 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചത് കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടം. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിംഗിന്റെ ശ്രദ്ധയില്‍പെട്ടതോടെ ഇന്ത്യന്‍ സംഘം ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതോടെ സര്‍വകലാശാല അധികൃതര്‍ ഉടന്‍ പ്രശ്നം പരിഹരിക്കുകയും കശ്മീര്‍ ഇല്ലാത്ത ഭൂപടം പ്രദര്‍ശിപ്പിച്ചതില്‍ ഖേദം അറിയിക്കുകയും ചെയ്തു.
 
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്ട്രേലിയയിലേ ബ്രിസ്ബണില്‍ എത്തിയത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാമന്ത്രി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്. മുന്‍ ഇന്ത്യന്‍ പ്രധാമന്ത്രി രാജീവ് ഗാന്ധിയാണ് അവസാനമായി ഓസ്ട്രേലിയ സന്ദര്‍ശിച്ചത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.