മസിലല്ല, ഇതൊരു അസുഖം; പക്ഷെ ബബ്‌ലു ചെകുത്താനാണെന്ന് നാട്ടുകാര്‍

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (17:29 IST)
എത്ര വലിയ പോരായ്മകളുണ്ടെങ്കിലും ആത്മവിശ്വാസമുണ്ടെങ്കില്‍ അതിനെ വെല്ലാനാവും. ബബ് ലുവിനും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നെങ്കിലും മറികടക്കാനാവും എന്ന ശുഭാപ്തി വിശ്വാസമുണ്ട്. ആ വിശ്വാസത്തിലാണ് നാട്ടുകാര്‍ ചെകുത്താനെന്ന് വിളിച്ച് ആട്ടിയോടിച്ചിട്ടും ബബ്‌ലു പാഷി എന്ന 25 കാരന് ഇന്നും ജീവിക്കാനുള്ള പ്രേരണ. 
 
അഹമ്മദ്ബാദ് സ്വദേശിയായ ബബ്ലുവിന്റെ വലതുകൈക്ക് 20 കിലോയിലധികമാണ് ഭാരം. ഒരു പ്രത്യേക അസുഖം കാരണമാണ് ബബ്‌ലുവിന്റെ കൈ അസാധാരണമാം വിധം വളര്‍ന്നത്. ജൈജാന്റിസം എന്ന അസുഖമാണ് ഇതെന്ന് വൈദ്യശാസ്ത്രം പറയുന്നു. ശരീര കോശം അസാധാരണമാം വിധത്തില്‍ വളരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. പ്ലാസ്റ്റിക് സര്‍ജറിയക്കമുള്ള ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാനാവുന്നതാണ് ബബ്‌ലുവിന്റെ അസുഖമെങ്കിലും സ്വന്തം നാട്ടുകാര്‍ അവനെ ചെകുത്താനായിട്ടാണ് കാണുന്നത്. 
 
നാട്ടുകാരുടെ കളിയാക്കലും ശാരീരിക ഉപദ്രവവും അസഹനീയമായപ്പോള്‍ ബബ്‌ലു മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. എന്നാല്‍ കൈയ്യുടെ അസാധാരണ വലിപ്പം കാരണം തുടര്‍ച്ചയായി പത്ത് മിനിറ്റിലധികം സമയം നടക്കാനോ എന്തെങ്കിലും ജോലി ചെയ്യാനോ ബബ്‌ലുവിന് സാധിക്കില്ല. തന്റെ കൈകള്‍ ശരിയായിരുന്നവെങ്കില്‍ നാട്ടില്‍ പോയി ജീവിക്കാമായിരുന്നുവെന്നാണ് ബബ്‌ലു കരുതുന്നത്. എന്നാല്‍ പതിമൂന്ന് ലക്ഷം രൂപ ചെലവിട്ടാല്‍ മാത്രമേ കൈ സാധരണ പോലെയാക്കാനുള്ള ചികിത്സ പൂര്‍ത്തിയാക്കാനാവുകയുള്ളു. 
 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക