അമേരിക്കന്‍ പൈലറ്റ് ഇന്ത്യന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി

Webdunia
ബുധന്‍, 16 ജൂലൈ 2014 (12:01 IST)
പ്രമുഖ അമേരിക്കന്‍ വിമാന കമ്പനിയിലെ പൈലറ്റ് ഇന്ത്യന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. വിവാഹവാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. 26കാരിയായ ഇവര്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തെക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന യുവതി പശ്ചിമബംഗാള്‍ സ്വദേശിയാണ്.
 
നാലുവര്‍ഷം മുമ്പാണ് പൈലറ്റുമായി യുവതി പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കുകയും നിരന്തരമായി ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇപ്പോള്‍ യുവതി ഗര്‍ഭിണിയാണെന്നും പരാതിയില്‍ പറയുന്നു. 
 
പരാതിയെത്തുടര്‍ന്ന് പൈലറ്റിനെ തിരയുവാനും എയര്‍ലൈന്‍സുമായി ബന്ധപ്പെടുവാനുമുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.