ഗോക്കളെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം: എംപി യോഗി ആദിത്യനാഥ്

Webdunia
ശനി, 4 ഏപ്രില്‍ 2015 (14:39 IST)
പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്വിവാദ ബിജെപി എം പി യോഗി ആദിത്യ നാഥ് രംഗത്ത്. ഗോ സംരക്ഷണ- വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ സ്വരൂപിക്കുന്നതിന് 'മിസ്ഡ് കാള്‍ സബ്സ്ക്രിപ്ഷന്‍' പദ്ധതിക്ക് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തുടക്കമിടൂകൊണ്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. യോഗി നേതൃത്വം നല്‍കുന്ന ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ കീഴിലാണ് ഗോക്കളെ രാഷ്ട്രമാതാവാക്കുക എന്ന പ്രചാരണം നടക്കുന്നത്.

രാഷ്ട്രമാതാവായി അംഗീകരിക്കേണമെന്ന ഒരോ ഇന്ത്യക്കാരന്രെയും വികാരമാണ് താന്‍ പങ്കുവെച്ചതെന്ന് ആദിത്യനാഥ് പറ‍ഞ്ഞു. ഗോക്കള്‍ ഹിന്ദു മതത്തിന്രെ നട്ടെല്ലാണ്. ഭാരതത്തിന്രെ സനാതന സംസ്കാരത്തില്‍ പശുക്കള്‍ക്ക് അഭിവന്ദ്യമായ സ്ഥാനമാണുള്ളത്. ഗോക്കള്‍ക്ക് ലോകത്ത് ആ സ്ഥാനം നേടിക്കൊടുക്കാനാവില്ലെങ്കില്‍ ഇന്ത്യയിലെങ്കിലും അത് സാദ്ധ്യമാവണം- അദ്ദേഹം പറഞ്ഞു.