ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

ശ്രീനു എസ്
വെള്ളി, 21 മെയ് 2021 (09:49 IST)
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. പഞ്ചാബിലെ മോഗയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ പൈലറ്റ് സ്‌ക്വാഡ്രന്‍ ലീഡര്‍ അഭിനവ് ചൗധരി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. 
 
ഈവര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് മിഗ് 21 വിമാനം തകര്‍ന്ന് അപകടം ഉണ്ടാകുന്നത്. മാര്‍ച്ചില്‍ നടന്ന അപകടത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്ത മരണപ്പെട്ടിരുന്നു. ജനുവരിയില്‍ നടന്ന അപകടത്തില്‍ വിമാന തകര്‍ന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article